കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ചതാണെന്നും ട്വീറ്റില്‍ പറയുന്നു.
നേരിയ രോഗലക്ഷണങ്ങളുള്ളപ്പോള്‍ തന്നെ കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫലം പോസിറ്റീവാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സെല്‍ഫ് ഐസലേഷനില്‍ പോകണമെന്നും ആവശ്യമെങ്കില്‍ പരിശോധന നടത്തണമെന്നും അമിത് ഷാ ട്വീറ്റില്‍ ആവശ്യപ്പെട്ടു .