സ്വര്‍ണക്കള്ളക്കടത്ത് അടക്കം അഴിമതി ആരോപണ വിധേയനായ കെ ടി ജലീല്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വംത്തില്‍ മുണ്ടക്കയത്ത് നടത്തിയ പ്രതിഷേധ പ്രകടനം നടത്തി.പരിപാടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എം കെ ഷമീര്‍ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.പ്രഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിനു വര്‍ക്കി, മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ബിനു മറ്റക്കര, മുന്‍ മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് അരുണ്‍ കൊക്കാപ്പള്ളി, മണ്ഡലം പ്രസിഡന്റ്മാരായ സിയാദ് കൂട്ടിക്കല്‍,നിസാമുദ്ധീന്‍ ഈരാറ്റുപേട്ട,സിറില്‍ നിബു,പി കെ കൃഷ്ണകുമാര്‍,കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് അഭിരാം റെമിന്‍,അച്ചു ഷാജി,ജോമി മാത്യു, മണികണ്ഠന്‍ ജിഷ ജേക്കബ് ജിനു, ഷമീര്‍ വരിക്കിയാനി തുടങ്ങിയവര്‍ സംസാരിച്ചു.