വെഞ്ഞാറ് മൂട്ടില്‍ കൃഷിയിടത്തിലിറങ്ങിയ പന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു.പന്നിശല്യം രൂക്ഷമായ പുല്ലമ്പാറ പാടശേഖരത്തിലിറങ്ങിയ പന്നികളെയാണ് പഞ്ചായത്ത് അധികൃതരുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ വനപാലകര്‍ വെടിവെച്ചു കൊന്നത്. കാര്‍ഷികമേഖലയായ പുല്ലമ്പാറയില്‍ കാട്ടുപന്നി ശല്യം കൃഷിക്കാര്‍ക്ക് വലിയ തലവേദയായിരുന്നു. പന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കല്‍ നിത്യ സംഭവമായതോടെ പലരും കൃഷി തന്നെ ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്നും കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഏതുവിധേനയും പന്നിശല്യം ഒഴിവാക്കിത്തരണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെടുകയായിരുന്നു.ഇതേ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ യോഗം ചേര്‍ന്ന് കൃഷി നശിപ്പിക്കാനെത്തുന്ന പന്നികളെ വെടിവച്ച് കൊല്ലാന്‍ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു.