കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംങ്കാട്ടില്‍ ഉരുള്‍പൊട്ടല്‍. വൈകുന്നേരം ഏഴു മണിയോടെയാണ് ശക്തമായ മഴയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.മൂപ്പന്‍മല ,കൊടുങ്ങ ,മേലേതടം ,വല്യന്ത എന്നിയിവിടങ്ങലിലാണ് ഉരുള്‍പൊട്ടിയത്.മഴ കുറഞ്ഞവെങ്കിലും ഉരുള്‍പൊട്ടല്‍ തുടര്‍ന്ന ഉള്ള ഒഴുക്ക് ശക്തമായി തുടരുകയാണ്.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണിയാറ്റിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.