കൂടത്തായി കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. കൊലക്കേസ് പ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസ്, രണ്ടാം ഭര്‍ത്താവിന്റെ ആദ്യഭാര്യ സിലി എന്നിവരുടെ വധക്കേസുകളാണ് ഇന്ന് പരിഗണിക്കുക. പ്രോസിക്യൂഷന്റെ പ്രാരംഭ വാദം ഇന്ന് തുടങ്ങിയേക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് രാഗിണിയാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം, നോട്ടറിയെ പ്രതി ചേര്‍ക്കാനുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ ഉണ്ണി കൃഷ്ണന്‍ കോടതിയില്‍ നേരിട്ടും പ്രതി ജോളിയുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ഓണ്‍ലൈനിലൂടെയും പങ്കെടുക്കും. കൂടത്തായിയില്‍ ഒരു കുടംബത്തിലെയും ബന്ധുക്കളുടേയും കുടുംബത്തിലെ ആറുപേരാണ് വധിക്കപ്പെട്ടത്. സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തിയാണ് കൊല നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം.