Connect with us

Hi, what are you looking for?

Local News

കുളികടവില്‍ അപകടത്തില്‍പ്പെട്ട തീര്‍ത്ഥാടകനെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി

എരുമേലി : കുളികടവില്‍ അപകടത്തില്‍പ്പെട്ട തീര്‍ത്ഥാടകനെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. എരുമേലി പഞ്ചായത്ത് എയ്ഞ്ചല്‍വാലി വാര്‍ഡില്‍ ആറാട്ടുകയം കുളികടവില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന ബാംഗ്ലൂരില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം കുളിക്കുന്നതിനിടെ ശ്രീനാഥ് എന്ന തീര്‍ത്ഥാടകനാണ് ഒഴുക്കില്‍പ്പെടുകയായിരുന്നു , കയത്തില്‍ മുങ്ങിത്താഴുന്നതിനിടെ ലൈഫ് ഗാര്‍ഡുമാരായ അമല്‍ ജോസഫ് സണ്ണിയും, ബിനു പാലമൂട്ടിലും അതി സാഹസികമായി ഇരുവരും വെള്ളത്തിലേക്ക് എടുത്ത് ചാടി തീര്‍ത്ഥാടകനെ പിടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. കുളിച്ചു കൊണ്ടിരിക്കെ വെള്ളം കുടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നും വാര്‍ഡംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. മറ്റ് ശാരീരിക ബുദ്ധിമുട്ട് ഇല്ലാത്തതിനാല്‍ തീര്‍ത്ഥാടക സംഘം തിരികെ പോകുകയും ചെയ്തു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .