കുറ്റം ചെയ്യുന്ന മകനെ സംരക്ഷിക്കാന്‍ ഒരു രക്ഷിതാവും ആഗ്രഹിക്കില്ല തൂക്കിക്കൊല്ലണമെങ്കില്‍ അങ്ങനെ ചെയ്യട്ടെ…..

കുറ്റക്കാരനാണെങ്കില്‍ ലഹരി മരുന്ന് കേസില്‍ ബിനീഷിനെ ശിക്ഷിക്കട്ടെയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേസില്‍ മകനെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.കുറ്റം ചെയ്യുന്ന മകനെ സംരക്ഷിക്കാന്‍ ഒരു രക്ഷിതാവും ആഗ്രഹിക്കില്ല. കുറ്റക്കാരനെന്ന് കണ്ടെത്തി തൂക്കിക്കൊല്ലണമെന്നാണെങ്കില്‍ അങ്ങനെ ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്തും നേരിടാന്‍ താന്‍ തയ്യാറാണെന്നും കോടിയേരി പറഞ്ഞു.കേസില്‍ കള്ളക്കഥ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടക്കുന്നത് വ്യാജപ്രചരണങ്ങളാണെന്നും കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.വെഞ്ഞാറമൂട് രക്തസാക്ഷികളെ കോണ്‍ഗ്രസ് ഗുണ്ടകളെന്ന് ആക്ഷേപിക്കുകയാണ്. കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. ഈ നിലപാട് അപലപനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.