Connect with us

Hi, what are you looking for?

kerala

കുമാരനല്ലൂരില്‍ അപകടം: മൂന്ന് യുവാക്കള്‍ മരിച്ചു

കോട്ടയം: കോട്ടയം കുമാരനല്ലൂരില്‍ ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 3 യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. കുമാരനല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ വൈകിട്ടാണ് അഞ്ചരയോടെയാണ് അപകടം. അമിത വേഗതയില്‍ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചാണ് അപകടം. മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബൈക്ക് എതിര്‍വശത്ത് കൂടി വന്നിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. മൂവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .