കാസര്‍കോട്ട് മൂന്നംഗ കുടുംബം മരിച്ചനിലയില്‍.

ചെങ്കളയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചെങ്കള തൈവളപ്പ് പാണളത്ത് മിഥിലാജ് (50), ഭാര്യ സാജിദ (38), മകന്‍ സാഹിദ് (14) എന്നിവരെയാണ് വിഷം ഉളളില്‍ച്ചെന്ന് മരിച്ചനിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മിഥിലാജും ഭാര്യയും ചേര്‍ന്ന് ഇന്ദിരനഗറില്‍ തയ്യല്‍ക്കട നടത്തുകയാണ്. ഇവര്‍ക്ക് സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നുവെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.