Connect with us

Hi, what are you looking for?

india

കാര്യവട്ടത്ത് ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 നവംബറില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് നവംബര്‍ 26ന് കാര്യവട്ടം വേദിയാവും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 കളുമാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.  ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പും ട്വന്റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക.   2023 ജനുവരി 15ന് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഏകദിനം കളിച്ചതാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് നടന്ന അവസാന രാജ്യാന്തര മത്സരം.                         സെപ്റ്റംബര്‍ 22(മൊഹാലി), സെപ്റ്റംബര്‍ 24(ഇന്‍ഡോര്‍), സെപ്റ്റംബര്‍ 27(രാജ്കോട്ട്) എന്നിവിടങ്ങളിലാണ് ഏകദിനങ്ങള്‍. നവംബര്‍ 23 (വിശാഖപട്ടണം), നവംബര്‍ 26(തിരുവനന്തപുരം), നവംബര്‍ 28(ഗുവാഹത്തി), ഡിസംബര്‍ 1(നാഗ്പൂര്‍), ഡിസംബര്‍ 3(ഹൈദരാബാദ്) തിയതികളിലാണ് ഇന്ത്യ-ഓസീസ് ട്വന്റി 20 മത്സരങ്ങള്‍. ഏറെ തിരക്കുപിടിച്ച മത്സരക്രമമാണ് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലെ ഏകദിന ലോകകപ്പിന് ശേഷം ടീം ഇന്ത്യക്ക് വരുന്നത്. 2023-24 ഹോം സീസണിന്റെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. ബിസിസിഐ ഫിക്സ്ചര്‍ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു.                                                              ലോകകപ്പിന് ശേഷം ഓസീസിന് പിന്നാലെ അഫ്ഗാനിസ്ഥാനും ഇന്ത്യക്കെതിരെ ഇവിടെ വച്ച് ടി20 പരമ്പര കളിക്കും. മൂന്ന് ട്വന്റി 20കളാണ് പരമ്പരയിലുള്ളത്. ജനുവരി 11 ന് മൊഹാലിയിലും 14ന് ഇന്‍ഡോറിലും 17ന് ബെംഗളൂരുവിലുമാണ് മത്സരങ്ങള്‍. ഇതിന് ശേഷം 2024ല്‍ ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യയിലെത്തും. ഹൈദരാബാദ്(ജനുവരി 25-29), വിശാഖപട്ടണം(ഫെബ്രുവരി 2-6), രാജ്കോട്ട്(ഫെബ്രുവരി 16-19), റാഞ്ചി(ഫെബ്രുവരി 23-27), ധരംശാല(മാര്‍ച്ച് 7-11) എന്നിവിടങ്ങളിലായാണ് ടെസ്റ്റ് മത്സരങ്ങള്‍.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...