കാട് വെട്ടുന്നതിനിടെ കുളവിയുടെ കുത്തേറ്റ് മരിച്ചു.കനകപ്പലം ആലയില്‍ പടിഞ്ഞാറേതില്‍ പരേതനായ ശ്രീധരന്റെ ഭാര്യ ശാന്തമ്മ( 67) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം . വെച്ചുച്ചിറയിലുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട് വെട്ടുന്നതിനിടെ കുളവിയുടെ കുത്തേല്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.താഴ്ന്ന പ്രദേശമായതിനാല്‍ ഏറെ നേരത്തെ ശ്രമഫലമായാണ് ശാന്തമ്മയെ റോഡിലെത്തിച്ചത്. സംഭവമറിഞ്ഞ് വെച്ചുച്ചിറ പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആംബുലന്‍സില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .
മക്കള്‍ .സുനിത,പരേതയായ മിനി,മരുമക്കള്‍.സന്തോഷ്,ഷാജി.മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി . സംസ്‌ക്കാരം പിന്നീട്.വെച്ചുച്ചിറ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.