കാട്ടുപന്നി കൃഷി നശിപ്പിച്ചു.

റാന്നി മോതിരവയല്‍ കാട്ടുപന്നി കൃഷി നശിപ്പിച്ചതായി പരാതി.തുലാപ്പള്ളി സ്വദേശി കുന്നംപ്പള്ളിയില്‍ ശ്രീക്കുട്ടന്റെ കൃഷിയിടത്തിലെ 100 ലധികം കപ്പയാണ് കാട്ടുപന്നി നശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടുപന്നിയെ തടയാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.