കോട്ടയം ജില്ലാ പഞ്ചായത്തില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് കാഞ്ഞിരപ്പള്ളി പേട്ട ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പുതിയതായി നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം ഈ മാസം 8-ാം തീയതി രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിക്കും. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ഷെമീര്‍, വാര്‍ഡ് മെമ്പര്‍ നുബിന്‍ അന്‍ഫല്‍, ഹെഡ്മിസ്ട്രസ് ടെസ്സി ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റേജ് യാഥാര്‍ത്ഥ്യമായതോടുകൂടി ഗ്രൗണ്ടില്‍ നടക്കുന്ന കായിക മത്സരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി സംഘടിപ്പിക്കാന്‍ കഴിയും.