കള്ളക്കടത്തിനും കള്ള ഒപ്പിനും കൂട്ടുനില്‍ക്കുന്ന പിണറായി വിജയന്‍ രാജിവെയ്ക്കുക – ബിജെപി

കള്ളക്കടത്തിനും , കള്ളഒപ്പിനും കൂട്ടുനില്‍ക്കുന്ന പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പൊന്‍കുന്നത്ത് പ്രതിഷേധ പ്രകടനം നടത്തി.കാലങ്ങളായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിവന്നിരുന്ന അഴിമതികളും സ്വജനപക്ഷേപാതവും ഒന്നൊന്നായി മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി സംസ്ഥാന സമിതി അംഗം എന്‍. ഹരി വ്യക്തമാക്കി.ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍ അധ്യക്ഷനായി. ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ കെ. ജി കണ്ണന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാജേഷ് കര്‍ത്താ, വൈസ് പ്രസിഡന്റ് എ. ഷിബു,ശ്രീകാന്ത് ചെറുവള്ളി,എം. എന്‍ വിനോദ്, കെ. പി ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു .