കര്‍ഷക ദിനം പ്രതിഷേധ ദിനമായി ആചരിച്ചു.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിനാലും, ചിറ്റാറില്‍ യുവ കര്‍ഷകന്‍ മത്തായിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ വനപാലകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംരക്ഷണ സമതി പ്രതിഷേധ ദിനമായി ആചരിച്ചു. വൈസ് പ്രസിഡന്റ് വക്കച്ചന്‍ കാരുവള്ളിയില്‍ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് പ്രകാശ് പുളിക്കന്‍ ഉദ്്ഘാടനം ചെയ്തു. ഭാരവാഹികളായ ജെയിംസ് ആലപ്പാട്ട് , ഒ .ജെ . കുര്യന്‍ ഒഴുകയില്‍ , കുട്ടപ്പന്‍ മഞപ്പള്ളിക്കുന്നേല്‍ ,ബിജു കായപ്ലാക്കല്‍ ബിനു നിരപ്പേല്‍, ബോബന്‍ പള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.