കര്‍ണാടകത്തില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സിദ്ധരാമയ്യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താനുമായി ബന്ധപ്പെട്ട മുഴുവന്‍ പേരോടും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എനിക്ക് കൊവിഡ് പോസറ്റീവാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രാകാരം ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം, അദ്ദേഹം ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.