കരിപ്പൂര്‍ വിമാന അപകടം; 14 മരണമെന്ന് റിപ്പോര്‍ട്ട്

 

പൈലറ്റും അമ്മയും കുഞ്ഞുമടക്കം 14 മരണമെന്ന് റിപ്പോര്‍ട്ട്, 15 പേരുടെ നില അതീവ ഗുരുതരം.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച അമ്മയും കുഞ്ഞും അടക്കം ഏഴ് പേര്‍, കോഴിക്കോട് ബേബി മൊമ്മോറിയില്‍ ആശുപത്രിയില്‍ എത്തിച്ച രണ്ടു പേര്‍, മിംസ് ആശുപത്രിയിലെത്തിച്ച് രണ്ട് പേര്‍ ഉള്‍പ്പടെ 12 മരണങ്ങള്‍ നടന്നെന്നാണ് വിവരം.15 ഓളം യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കുണ്ട്. യാത്രക്കാരില്‍ ഭൂരിഭാഗവും കോഴിക്കോട്, മലപ്പുറം, കാസര്‍ക്കോട് ജില്ലയില്‍ നിന്നുള്ളവരാണ.