കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം ക്രോസ് റോഡിലേക്ക് തെന്നി വീണു.കരിപ്പൂരില്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴ കാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി താഴേക്ക് വീണു.ലാന്‍ഡിങ്ങിനിടെയാണ് അപകടം. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.യാത്രക്കാര്‍ ഉള്ള വിമാനമാണ് റണ്‍വേയില്‍ നിന്നും താഴേക്ക് വീണത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.അതേസമയം, 170 യാത്രക്കാരും സുരക്ഷിതര്‍ ആണെന്നും എന്നാല്‍ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റതാണ് പ്രാഥമിക വിവരം.