കരിപ്പൂരിലെ വിമാനാപകടം അവിചാരിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടം സംഭവിച്ച വിമാനത്തിന് തീപിടിച്ചിരുന്നെങ്കില്‍ ദുരന്ത വ്യാപ്തി വര്‍ധിച്ചേനെ. മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അപകടത്തില്‍ 14 മുതിര്‍ന്നവരും നാലു കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്. 7 സ്ത്രീകളും 7 പുരുഷന്മാരുമാണ്. കോഴിക്കോട് -8, മലപ്പുറം-6, പാലക്കാട്-2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കൂടാതെ പൈലറ്റും കോപൈലറ്റും മരണപ്പെട്ടു.16 ആശുപത്രികളിലായി 149 പേര്‍ ചികിത്സയിലാണ്. ഇതില്‍ 23 പേരുടെ നില ഗൗരവതരം. പ്രാഥമിക ചികിത്സക്ക് ശേഷം 23 പേര്‍ ഡിസ്ചാര്‍ജ് ചെയ്തു.
അപകടത്തില്‍പ്പെട്ടവരില്‍ തമിഴ്‌നാട്, തെലങ്കാന സ്വദേശികളുമുണ്ട്. അപകടത്തില്‍പ്പെട്ട ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2376901 ഏര്‍പ്പെടുത്തിയിട്ടുണ്ട്.

You must be logged in to post a comment Login