കനത്ത മഴ പമ്പാനദി കരകവിഞ്ഞു

 

പമ്പാനദിയില്‍ അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നു. എയ്ഞ്ചല്‍വാലി, കണമല, അരയാഞ്ഞിലിമണ്ണ്, കുരുമ്പന്‍മൂഴി, മുക്കംപ്പെട്ടി എന്നീ കോസ്വേകളില്‍ ആറടിയിലധികം വെള്ളം ഉയര്‍ന്നു. ജലനിരപ്പ് അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

രാത്രി എട്ടരയോടെ ശബരിമല പമ്പ ത്രിവേണിയില്‍ ജലനിരപ്പുയര്‍ന്ന് പടിക്കെട്ടു മുങ്ങി. വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു.
മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കോന്നി പഞ്ചായത്തിലെ പൊന്തനാകുഴി കോളനിയിലെ 32 കുടുംബങ്ങളെ കോന്നി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുറന്ന ക്യാമ്പിലേക്ക് റവന്യൂ അധികൃതര്‍ മാറ്റി. ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന ജില്ലയിലെ മലയോര മേഖലയിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികളും ജില്ലയില്‍ ആരംഭിച്ചു.