ഓഗസ്റ്റില്‍ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കാന്‍ സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി). മണ്‍സൂണിന്റെ രണ്ടാം പകുതിയിലെ പ്രകടനം സംബന്ധിച്ച പ്രവചനത്തിലാണ് ഐഎംഡി ഈ മുന്നറിയിപ്പു നല്‍കിയത്. ഓഗസ്റ്റിലും സെപ്റ്റംബറിലും ദീര്‍ഘകാല ശരാശരിയുടെ 104% വരെ മഴ ലഭിക്കാമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇത് 8% ഏറുകയോ കുറയുകയോ ചെയ്യാം. ഈ സാഹചര്യത്തില്‍ മണ്‍സൂണിലെ തയാറെടുപ്പുകള്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും നിര്‍ദേശിച്ചു. ഓറഞ്ച് ബുക്ക് 2020 അനുസരിച്ചുള്ള തയാറെടുപ്പുകളാണു നടത്തേണ്ടത്.