കനത്ത മഴ ; ഇടിഞ്ഞുവീണ വീടിനിടയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു.

കനത്ത മഴയെ തുടര്‍ന്നു ഇടിഞ്ഞുവീണ വീടിനിടയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു.ചെട്ടിവീഥിയില്‍ വീട് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് കണ്ണന്‍ , ഭാര്യ ശ്വേത (27), ഗോപാല്‍ സ്വാമി (72) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രിപെയ്ത കനത്ത മഴയിലാണ് വീട് തകര്‍ന്നുവീണത്. അപകടത്തില്‍ കണ്ണന്റെ അമ്മ വനജ (65), സഹോദരി കവിത, മകന്‍ തന്‍വീര്‍ (അഞ്ച്), ശ്വേത, താഴത്തെ നിലയില്‍ താമസിച്ചിരുന്ന മനോജ്, മണികണ്ഠന്‍, സരോജിനി ഗോപാല്‍സ്വാമി, കസ്തൂരി തുടങ്ങിയവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. കെട്ടിടത്തിനകത്ത് കുടങ്ങിയവരെ അഗ്‌നിശമനാസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.ജില്ലാ കളക്ടര്‍ രാജാമണി, കമ്മീഷണര്‍ സുമിത് സരണ്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.