കനത്ത മഴ ; ആലപ്പുഴയില്‍ പള്ളി തകര്‍ന്നു.

 

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ചുങ്കം കരുവേലി പാടശേഖരത്തില്‍ മടവീണുണ്ടായ വെള്ളപ്പൊക്കത്തില്‍ സെന്റ് പോള്‍സ് സിഎസ്ഐ പള്ളി തകര്‍ന്നു. 151 വര്‍ഷം പഴക്കമുള്ള പള്ളിയാണ് തകര്‍ന്നുവീണത്.ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകര്‍ന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടവില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു.പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മടവീഴ്ചയുണ്ടായിരുന്നു. നിരവധിപേരെ ഇതിനകം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.