കനത്ത മഴയില്‍ റോഡ് വിണ്ടുകീറി..

പമ്പ പാതയില്‍ ഗതാഗതം നിരോധിച്ചു .കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ റോഡ് വിണ്ടുകീറിയതിനെ തുടര്‍ന്ന് ശബരിമല തീര്‍ഥാടന പാതയായ പമ്പ പാതയില്‍ വാഹന ഗതാഗതം നിരോധിച്ചു .അട്ടത്തോട് നിന്ന് പമ്പക്കുപോകുന്ന റോഡില്‍ പ്ലാംതോട്ടില്‍ ഭാഗത്ത് റോഡില്‍ വിള്ളല്‍ കണ്ടെത്തുകയായിരുന്നു .റോഡിന്റെ നടുഭാഗമാണ് രണ്ടായി കീറിയത് .