ആയിരത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ കോളനി പ്രദേശമായ ശ്രീനിപുരം – കനകപ്പലം കോളനി കോവിഡ് വര്‍ദ്ധനവ് ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.സാധാരണക്കാര്‍ താമസിക്കുന്ന ഇവിടെ ജോലിക്കള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ പോകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. നിലവില്‍ കോളനിക്കുള്ളില്‍ റോഡുകള്‍ അടച്ചതോടെ പല കുടുംബങ്ങളും ദുരിതത്തിലുമായി.ഇന്ന് കനകപ്പലം വാര്‍ഡും കണ്ടയ്‌മെന്റ് സോണാക്കി പ്രഖ്യാപിക്കുകയും ചെയ്തു.ഇവിടെ 4 പേര്‍ക്കാണ് നിലവില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. കര്‍ശനനിയമങ്ങള്‍ തുടരുമെന്ന് അധികൃതര്‍ പറയുന്നതെങ്കിലും കോവിഡ് റിപ്പോര്‍ട്ട് കൂടുകയാണ്.
.