എരുമേലി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായ കനകപ്പലം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം പി സി ജോര്‍ജ് എം എല്‍ എ നിര്‍വ്വഹിച്ചു.റീബില്‍ഡ് കേരള ഇനിഷേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.79 കോടി രൂപ ചിലവിലാണ് നിര്‍മ്മാണം.എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്.കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ആശാ ജോയി, പഞ്ചായത്ത് അംഗങ്ങളായ ജോളി ഫിലിപ്പ്, റെജിമോള്‍ ശശി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.രണ്ട് ലക്ഷം ലിറ്റര്‍ സംഭരണേശഷിയുള്ള കനകപ്പലം ടാങ്കില്‍ നിന്നും 16.62 കി. മി ദൂരം വിതരണ ലൈനുകള്‍ സ്ഥാപിച്ച് 500 വീടുകള്‍ക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. എരുമേലി പഞ്ചായത്തിലെ 5,21,22,23 വാര്‍ഡുകളായ കനകപ്പലം, ശീനിപുരം, മറ്റന്നൂര്‍കര, കരിമ്പിന്‍തോട്, തബുരാന്‍കുന്ന്, പാത്തിക്കക്കാവ് പ്രദേശങ്ങളിലുള്ളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.ജല വിതരണത്തിനായി പൊരിയന്മല ബൂസ്റ്റിംഗ് സ്റ്റേഷനില്‍ പവര്‍ കണക്ഷനും 2 പബ് സെറ്റുകളും സ്ഥാപിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എരുമേലി സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ണ്ണ തോതില്‍ നടപ്പാകുന്നതോടെ എരുമേലിയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ കഴിയുമെന്നും പി.സി. ജോര്‍ജ് എം എല്‍ എ പറഞ്ഞു..