കണ്ണൂര്‍ വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു. എളയാവൂര്‍ സ്വദേശി മിഥുനാ(29)ണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വാരം ടാക്കീസിന് സമീപത്തെ സ്റ്റാന്‍ഡില്‍ ഓട്ടോഡ്രൈവറാണ് മിഥുന്‍.
മറ്റൊരു യുവാവ് മിഥുനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിഥുനെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലും നെഞ്ചിലുമാണ് മാരകമായി കുത്തേറ്റത്. യുവാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം അക്രമം നടത്തിയതാരാണെന്ന് വ്യക്തമല്ല.