കട്ടപ്പനയില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം.

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഇടുക്കി കട്ടപ്പനയിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം.ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു,കൊടിമരവും തകര്‍ത്തു. അക്രമത്തിന് പിന്നില്‍ ഡി വൈ എഫ് ഐ യാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തൊടുപുഴ പാര്‍ട്ടി ഓഫീസിലേക്കും കല്ലേറ് ഉണ്ടായി.വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.ഇതിന് ശേഷമാണ് ആക്രമണമുണ്ടായതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.