ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി ഇന്നലെ
(സെപ്റ്റംബര്‍ 2) അവസാനിച്ച സാഹചര്യത്തില്‍ കച്ചവട കേന്ദ്രങ്ങള്‍ സമയക്രമം പുന സ്ഥാപിച്ചു .
ഇന്ന് (സെപ്റ്റംബര്‍ 3) മുതല്‍ ഓഗസ്റ്റ് 26ന് മുന്‍പുണ്ടായിരുന്ന സമയക്രമം പാലിക്കേണ്ടതാണ്.ഇതനുസരിച്ച് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി.
ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നത് രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രം. അഞ്ചു മുതല്‍ രാത്രി പത്തു വരെ പാഴ്സല്‍ സര്‍വീസ് അല്ലെങ്കില്‍ ഹോം ഡെലിവറി നടത്താം.ബേക്കറികളില്‍ ഭക്ഷണപാനീയങ്ങള്‍ വിളമ്പാന്‍ പാടില്ല. പാഴ്സല്‍ വിതരണത്തിന് മാത്രമാണ് അനുമതി.