2021 മാര്‍ച്ച് 31 മുതല്‍ ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനം നടപ്പിലാക്കാനാണ് ആര്‍ബിഐയുടെ നീക്കം. മൊബൈല്‍ ഫോണുകള്‍, കാര്‍ഡുകള്‍, വാലറ്റുകള്‍ മുതലായവ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഗണ്യമായ വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ അഭാവം മൂലമോ അല്ലെങ്കില്‍ ഇന്റര്‍നെറ്റിന്റെ കുറഞ്ഞ വേഗതയോ വിദൂര പ്രദേശങ്ങളില്‍ ഡിജിറ്റല്‍ പേയ്മെന്റിന് തടസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനം കൊണ്ടുവരുന്നത്.
ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പേയ്മെന്റ് നടത്താന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും അത് സാധിക്കുന്നില്ലെന്നാണ് ചില ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന പരാതി. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ അഭാവം പോലുള്ള പല പ്രശ്നങ്ങളായിരിക്കാം ഇതിന് കാരണം.ഈ പ്രശ്നം പരിഹരിക്കാന്‍ ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ താത്പര്യാര്‍ത്ഥം അവതരിപ്പിക്കുന്ന ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുന്നത്. താരതമ്യേന ചെറിയ തുകകളുടെ ഇടപാടായിരിക്കും ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനത്തില്‍ നടത്താവുന്നത്.
കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓഫ്ലൈന്‍ പേയ്മെന്റ് രീതിയില്‍ കാര്‍ഡിലെ വിവരങ്ങളും ഇടപാടിന്റെ വിശദാംശങ്ങളും ‘ടെര്‍മിനലില്‍’ സൂക്ഷിച്ചാണ് ഇതിന്റെ പ്രവര്‍ത്തനരീതി. പിന്നീട് ഇന്റര്‍നെറ്റ് കണക്ട് ചെയ്യുമ്പോള്‍ സൂക്ഷിച്ച് വച്ചിരിക്കുന്ന വിവരങ്ങള്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് അയച്ച് ഇടപാട് പൂര്‍ത്തിയാക്കുന്നു. ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനത്തിലൂടെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ ജനപ്രീതി നേടുമെന്നാണ് പ്രതീക്ഷ.ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനം നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയം.
കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ ഡിവൈസുകള്‍ തുടങ്ങിയവ ഉപയോഗിച്ച് പേയ്മെന്റ് നടത്താം പേയ്മെന്റുകള്‍ റിമോട്ട് അല്ലെങ്കില്‍ പ്രോക്സിറ്റിമിറ്റി മോഡിലോ നടത്താം ഇടപാടുകള്‍ ‘അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍’ (എഎഫ്എ) ഇല്ലാതെ നടത്താം 200 രൂപയായിരിക്കും ഓഫ്ലൈന്‍ പേയ്മെന്റ് ഇടപാടിന്റെ ഉയര്‍ന്ന പരിധി ഒരു ഡിവൈസില്‍ പേയ്മെന്റ് നടത്താനുള്ള ആകെ പരിധി രണ്ടായിരം രൂപയായിരിക്കും (ഓണ്‍ലൈന്‍ മോഡില്‍ ‘എഎഫ്എ’ ഉപയോഗിച്ച് തുക വര്‍ധിപ്പിക്കാം)പേയ്മെന്റുകളില്‍ ഇഎംവി മാനദണ്ഡങ്ങള്‍ പാലിക്കണം