Connect with us

Hi, what are you looking for?

Business

ഓപ്പോ റെനോ 4 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന നടന്നു.

 

ഇന്ത്യന്‍ വിപണിയിലെത്തിയ ഓപ്പോ റെനോ 4 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന നടന്നു. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, മറ്റ് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെയെല്ലാം ഡിവൈസ് ലഭ്യമാകും. ഹോള്‍-പഞ്ച് ഡിസ്പ്ലേ ഡിസൈനും ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ പ്രൊപ്രൈറ്ററി 65ണ സൂപ്പര്‍വൂക്ക് 2.0 ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഓപ്പോ റിനോ 4 പ്രോയില്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ ഓപ്പോ റെനോ 4 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പനയാണ് ഇന്ന് ഉച്ചയ്ക്ക് നടക്കുന്നത്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, പേടിഎം മാള്‍, ടാറ്റ ക്ലിക്ക്, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, സംഗീത, പൂര്‍വിക എന്നിവയുള്‍പ്പെടെ വിവിധ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഈ ഡിവൈസ് വില്‍പ്പനയ്‌ക്കെത്തും. ഈ സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 34,990 രൂപയാണ് വില. സ്റ്റാര്‍റി നൈറ്റ്, സില്‍ക്കി വൈറ്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാകും.
ഓപ്പോ റെനോ 4 പ്രോ സ്മാര്‍ട്ട്‌ഫോണിന് മികച്ച ലോഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുമ്പോള്‍ 10 ശതമാനം ക്യാഷ്ബാക്ക്, കാഷിഫൈ വഴിയുള്ള എക്‌സ്‌ചേഞ്ച് ഡിസ്‌കൌണ്ട്, ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ എന്നിവ ഈ ഡിവൈസ് വാങ്ങുമ്പോള്‍ ലഭിക്കുന്ന ഓഫറുകളാണ്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയില്‍ ഈ ഡിവൈസിനായി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 1,000 ‘യുണീക്ക് ഗിഫ്റ്റ് ബോക്‌സുകള്‍’ ലഭ്യമാകുമെന്നും ഓപ്പോ അറിയിച്ചു.
ഡ്യുവല്‍ സിം (നാനോ) സപ്പോര്‍ട്ടുള്ള ഓപ്പോ റെനോ 4 പ്രോ ആന്‍ഡ്രോയിഡ് 10 ബേസ്ഡ് കളര്‍ ഒഎസ് 7.2 വില്‍ പ്രവര്‍ത്തിക്കുന്നു. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080 2,400 പിക്സല്‍) 3 ഡി ബോര്‍ഡര്‍ലെസ് സെന്‍സ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഡിവൈസില്‍ ഉള്ളത്.ഈ ഡിസ്‌പ്ലെയ്ക്ക് 90 ഹെര്‍ട്‌സ് റിഫ്രഷ്‌റേറ്റും 180 ഹെര്‍ട്‌സ് വരെ ടച്ച് സാമ്പിള്‍ റേറ്റും ഉണ്ട്. ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി ടീഇയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. ഇതിനൊപ്പം 8 ജിബി എല്‍പിഡിഡിആര്‍ 4 എക്സ് റാമും ഉണ്ട്. മള്‍ട്ടി-കൂളിംഗ് സിസ്റ്റവും ഫോണില്‍ നല്‍കിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .