ഓണ്‍ലൈന്‍ വിദ്യാഭ്യാസം ; ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്തു.

 

എരുമേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്‌കൂളുകളിലെ അര്‍ഹരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്തു. വിവിധ
സ്‌കൂളുകളില്‍ പഠനത്തിനാവശ്യമായ ഡെസ്‌ക്കുകളും, ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള പ്ലേറ്റുകള്‍, ഗ്ലാസുകള്‍ തുടങ്ങിയവയും നല്‍കി. പൊന്‍കുന്നം ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഷീല്‍ഡുകളും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കല്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ബോര്‍ഡംഗക്കളായ നജീബ് പറപ്പള്ളി, നിസാര്‍ പ്ലാമൂട്ടില്‍, തോമസ് കെ. എബ്രഹാം, ത്രേസ്യാമ്മ ഏബ്രഹാം, സെലിന്‍ ആന്റണി, എം.എം സലീമാ ബീവി, വി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. .