ഓണക്കിറ്റ് നിഷേധിച്ച് സംഭവം ;പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

എരുമേലി :വര്‍ഷം തോറും ആദിവാസി ഊരുകള്‍ക്ക് നല്‍കിയിരുന്ന ഓണക്കിറ്റുകള്‍ ഈ വര്‍ഷം വിതരണം ചെയ്യാതെ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്‍ന്റും ഐ.റ്റി.ഡി.സിക്കുമെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യ വേദി. പണമടച്ചിട്ടും കിറ്റുകിട്ടിയില്ലന്ന് ട്രൈബല്‍ ഓഫീസര്‍ ആദിവാസികളോട് എന്തുമാകാം എന്ന നിലപാട് മാറ്റി വച്ച് ഓണ ദിവസമെങ്കിലും അവര്‍ക്കുള്ള കിറ്റ് വിതരണം ചെയ്യണം കേരള സര്‍ക്കാരിന്റെ കിറ്റ് കിട്ടിയതിനാല്‍ അല്പം താമസിച്ചാലും കുഴപ്പമില്ല എന്ന പഞ്ചായത്ത് നിലപാട് പ്രതിക്ഷേധാര്‍ഹമാണ് അടിയന്തിരമായി ഓണക്കിറ്റ് വിതരണം ചെയ്തില്ലങ്കില്‍ പുഞ്ചവയല്‍ ട്രെബല്‍ ഓഫീസിന് മുന്നില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഐക്യവേദി ജില്ലാ സെക്രട്ടറി അനില്‍ മാനമ്പള്ളി പറഞ്ഞു.