മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും ശമ്പളത്തിന് അര്‍ഹതയുള്ള ക്ഷേത്ര ജീവനക്കാര്‍ക്കും മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും ധനസഹായത്തിനു അര്‍ഹതയില്ലാത്ത എ, ബി ഗ്രേഡ് ക്ഷേത്ര ജീവനക്കാര്‍ക്കും ബോര്‍ഡിന് കീഴിലുള്ള മറ്റു ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും ഓണം ഉത്സവബത്ത/ ബോണസ് / കോവിഡ് 19 പ്രത്യേക ആശ്വാസ ധനസഹായം/ അഡ്വാന്‍സ് എന്നിവ അനുവദിക്കാന്‍ തീരുമാനമായതായി മലബാര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.