Connect with us

Hi, what are you looking for?

india

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം സജീവ ചര്‍ച്ചയാക്കി കേന്ദ്ര സര്‍ക്കാര്‍. ലോക്സഭ, നിയമസഭ , തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് ചര്‍ച്ച ചെയ്തു. ആഗസ്ത് 13ന് നടന്ന ചര്‍ച്ചയില്‍ ഒറ്റവോട്ടര്‍ പട്ടികയെന്ന നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫിസ് മുന്നോട്ട് വെച്ചു.

ലോക്സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിലൂടെ ഭീമമായ സാമ്പത്തിക നഷ്ടവും അധ്വാനവും കുറക്കാനാവുമെന്നാണ് അഭിപ്രായം ഉയരുന്നത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലഘൂകരിക്കുന്ന കാര്യം ചര്‍ച്ചയായതായും റിപ്പോര്‍ട്ടുകളുണ്ട്.

ചില സംസ്ഥാനങ്ങള്‍ക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടര്‍ പട്ടികയുണ്ട്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയുമായി ലയിപ്പിച്ച് ഒറ്റ വോട്ടര്‍ പട്ടിക തയാറാക്കുവാനാണ് ആലോചന. ഇതിനായി സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. ഭരണഘടനാ ഭേദഗതി ഉള്‍പ്പടെയുള്ള കാര്യങ്ങളും പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചെയ്തു.കാബിനറ്റ് സെക്രട്ടറി രജീവ് ഗൗഭ, ലെജിസ്ലേറ്റീവ് സെക്രട്ടറി ജി നാരായണ രാജു, പഞ്ചായത്ത് രാജ് സെക്രട്ടറി സുനില്‍കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .