ഒരു മണിക്കൂറായി ഇന്ത്യയില്‍ ജി മെയില്‍ പ്രവര്‍ത്തന രഹിതമെന്ന് റിപ്പോര്‍ട്ട്. ലോഗിന്‍ ചെയ്യാനോ മെയിലുകള്‍ അയക്കാനോ, അറ്റാച്ച്മെന്റുകള്‍ അപ്ലോഡു ചെയ്യാനോ കഴിയുന്നില്ലെന്ന് ഇന്ത്യയില്‍ നിന്നുള്ള നിരവധി ഉപയോക്താക്കളാണ് പരാതിപ്പെട്ടത്. കഴിഞ്ഞ ഒരു മണിക്കൂര്‍ നേരമായി മെയില്‍ അയക്കാനോ ഫയലുകള്‍ അറ്റാച്ചു ചെയ്യാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു.
ഇന്ത്യയിലെ ആളുകള്‍ക്കു മാത്രമല്ല, ഓസ്ട്രേലിയ , ജപ്പാന്‍, തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും ഈ പ്രശ്നം ഉളളതായി ഡൗണ്‍ഡിറ്റക്ടര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
59 ശതമാനം പേര്‍ക്ക് ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ 28 ശതമാനം പേര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. 12 ശതമാനം പേര്‍ക്കാകട്ടെ മെസേജുകള്‍ ലഭിക്കുന്നില്ല. പ്രശ്നത്തെ കുറിച്ച് ഗൂഗിളും അവരുടെ ടെക്നിക്കല്‍ സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.