ഒടുവില്‍ സമ്മതിച്ച് പാക്കിസ്ഥാന്‍ ; ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍

ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാന്‍.ദാവൂദ് ഇബ്രാഹിമിനെതിരെ ഉപരോധമേര്‍പ്പെടുത്തി പാകിസ്ഥാന്‍. പാകിസ്ഥാനിലുളള ഭീകരരുടെ പട്ടികയില്‍ യു.എന്‍ ദാവൂദിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ദാവൂദ് ഉള്‍പ്പെടെ പട്ടികയിലുളളവര്‍ക്ക് സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാക് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ദാവൂദിന് അഭയം നല്‍കിയിട്ടില്ലെന്നായിരുന്നു ഇതുവരെ പാകിസ്ഥാന്റെ വാദം. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ജമാ അത്തുദ്ദ അവ എന്നിവയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് നേതാവ് അസര്‍, അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഓഗസ്റ്റില്‍ തീരുമാനമെടുത്തിരുന്നു.