ഇന്നും വൈകുന്നേരം ഉണ്ടായ കനത്ത മഴയില്‍ ഏലപ്പാറ ജംഗ്ഷനില്‍ വെള്ളംകയറി. പീരുമേട്ടില്‍ കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ തോട്ടങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടായി . ശക്തമായ വെള്ളപ്പാച്ചിലില്‍ തോട് കരകവിഞ്ഞു. ഈ പ്രദേശത്തെ വീടുകളിലും വെള്ളംകയറി. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കിയില്‍ രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെ ഗതാഗതം ജില്ലാകളക്ടര്‍ നിരോധിച്ചു.ജില്ലയില്‍ അതിതീവ്രമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് നടപടി.ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.