സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ കുടുംബം കടുത്ത ഹിന്ദു വിരുദ്ധത പുലര്‍ത്തുന്നവരാണെന്ന ആരോപണവുമായി തമിഴിലെ പ്രശസ്ത കവി പിറൈസൂഡന്‍ . വീട്ടില്‍ കയറണമെങ്കില്‍ നെറ്റിയില്‍ അണിഞ്ഞിരിക്കുന്ന വിഭൂതിയും തിലകവും മായ്ക്കണമെന്ന് റഹ്മാന്റെ മാതാവ് ആവശ്യപ്പെട്ടതായി പ്രശസ്ത തമിഴ് കവി പിറൈസൂഡന്‍ വെളിപ്പെടുത്തല്‍.
പുതിയ ചിത്രത്തിന്റെ ഗാനരചനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റഹ്മാന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു താന്‍ അപമാനിക്കപ്പെട്ടതെന്ന് പി റൈസൂഡന്‍ വെളിപ്പെടുത്തി. അവരുടെ ആവശ്യം താന്‍ നിരാകരിച്ചു. തന്റെ വിശ്വാസം അപമാനിക്കപ്പെട്ടു. എന്നാല്‍ അവ ഒഴിവാക്കാന്‍ താന്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഹിന്ദുവിരുദ്ധതയുടെ പേരില്‍ ഇതിന് മുന്‍പും റഹ്മാനും അദ്ദേഹവുമായി ബന്ധമുള്ളവരും വിവാദത്തിലായിട്ടുണ്ട്.
ഹിന്ദു വിശ്വാസികളായിരുന്ന റഹ്മാന്റെ കുടുംബം ഇസ്ലാമിലേക്ക് മതം മാറുകയായിരുന്നു. പിതാവും സഹോദരിയും മാരക രോഗബാധിതരായ സാഹചര്യത്തില്‍ ഒരു സൂഫിയുടെ ഉപദേശപ്രകാരമായിരുന്നു റഹ്മാന്റെ കുടുംബം മതം മാറിയത്. ദിലീപ് കുമാറെന്ന പേര് മാറ്റി എ ആര്‍ റഹ്മാന്‍ പുതിയ പേര് സ്വീകരിച്ചു. കസ്തൂരി ശേഖര്‍ എന്ന പേര് മാറ്റി റഹ്മാന്റെ മാതാവ് കരീമ ബീഗം എന്ന പേരും സ്വീകരിച്ചു.തന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദികള്‍ ഹിന്ദു ദേവതകളാണ് എന്ന തരത്തിലുള്ള റഹ്മാന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ബുര്‍ഖയുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരില്‍ റഹ്മാന്റെ സഹോദരിയും വിവാദത്തില്‍പ്പെട്ടിരുന്നു. അടുത്തിടെ വോളിവുഡില്‍ തനിക്ക് സംഗീത സംവിധാന ജോലിയില്‍ വിവേചനം ഉണ്ടാകുന്നുവെന്ന് റഹ്മാന്‍ പറഞ്ഞിരുന്നു .