എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് മകന്‍

 

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് മകന്‍ എസ്.പി.ചരണ്‍. അദ്ദേഹം ഇന്ന് ഡോക്ടര്‍മാരെയും ബന്ധുക്കളെയും തിരിച്ചറിയുന്നുണ്ടെന്നും ശ്വസിക്കാനുള്ള പ്രശ്‌നങ്ങള്‍ മാറിവരുന്നതായും ചരന്‍ പറഞ്ഞു. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും അച്ഛന്‍ വേഗം സുഖം പ്രാപിച്ച് മടങ്ങിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.