Wednesday, February 21, 2024
EntertainmentindiaNews

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവായി.

 

ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.ഓഗസ്റ്റ് അഞ്ചിനാണ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ പിന്തുണകള്‍ക്കും അച്ഛനുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ക്കും നന്ദി. അച്ഛന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ട്. കൊറോണ പരിശോധന നെഗറ്റീവ് ആയി. അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതായിരിക്കും- ചരണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നു.വീട്ടിലെ മറ്റുള്ളവര്‍ക്കും കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് എസ്പിബിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഒരാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഓഗസ്റ്റ് 13ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.