എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി മകന്‍

 

ഇതിഹാസ ഗായകന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണ് ഏവരും ഇപ്പോള്‍.അതേസമയം ഇന്നലെ രാത്രി മുതല്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി മകന്‍ എസ്പി ചരണ്‍ അറിയിച്ചു. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.വ്യാഴാഴ്ച വൈകിട്ട് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലും എസ്പിബിയുടെ ആരോഗ്യനില സാധാരണനിലയില്ലാണെന്ന വിവരമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഗായകന്റെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി.