എലിവാലിക്കര വീട്ടമ്മക്ക് കിണറ്റില്‍ വീണ് പരിക്കേറ്റു.എലിവാലിക്കരയില്‍ മകളോടൊപ്പം താമസിക്കാനെത്തിയ വീട്ടമ്മക്ക് കിണറ്റില്‍ വീണ് പരിക്കേറ്റു. എലിവാലിക്കര മുക്കുഴി ശിവക്ഷേത്രത്തിനു പുറകുവശത്ത് താമസിക്കുന്ന വെള്ളറയില്‍ അഭിലാഷിന്റെ ഭാര്യയുടെ അമ്മ രാധാമണി (65 ) ആണ് കിണറ്റില്‍ വീണ പരിക്കേറ്റത്.ഇന്ന് ഉച്ചക്കഴിഞ്ഞായിരുന്നു അപകടം. രാധാമണി വീടിന് മുന്‍വശത്തുള്ള കിണറ്റില്‍ കാല്‍വഴുതി വീഴുകയായിരുന്നു .ഇവരെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
