എലിപ്പനി പടരുന്നു.

 

കോവിഡ് ഭീതിയില്‍ വയനാട്ടില്‍ പുതിയൊരു ദുരന്തം കൂടി. ജില്ലിയില്‍ എലിപ്പനി ബാധിച്ചവരുടെ എണ്ണം കുത്തനെ മുകളിലോട്ടാണ് പോകുന്നത്. ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതെല്ലാം കഴിഞ്ഞ 12 ദിവസങ്ങള്‍ക്കിടെ നടന്നതാണ്. കോവിഡും പിന്നാലെ കുരങ്ങുപനിയും വന്നതോടെ വയനാട് ആകെ പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴിതാ അതിന് പുറമേയാണ് എലിപ്പനി കൂടി പടരുന്നത്. 21 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.