Connect with us

Hi, what are you looking for?

kerala

എരുമേലി സർവ്വ സിദ്ധി വിനായക ക്ഷേത്രത്തിലെ സപ്താഹം 23ന് ആരംഭിക്കും .

എരുമേലി:  എരുമേലി സർവ്വ സിദ്ധി വിനായക ക്ഷേത്രത്തിലെ നാലാമത് ഭാഗവത സപ്താഹ  ജ്ഞം 23 ന്  ഞായറാഴ്ച ആരംഭിക്കും.23ന് വൈകുന്നേരം 4 ന്  പേട്ട കൊച്ചമ്പലത്തിൽ നിന്നും യജ്ഞ ആചാരന്മാരെയും,പ്രമുഖ വ്യക്തികളെയും സ്വീകരിച്ച്  വേദിയിലേക്ക് കൊണ്ടുവരും. ഭാഗവത ഹംസം നീലംപേരൂർ പുരുഷോത്തമദാസാണ് യജ്ഞാചാര്യൻ.സപ്താഹ യജ്ഞത്തിന്  പാലാ കുടക്കച്ചിറ വിദ്യാധിരാജ  സേവാശ്രമത്തിലെ സ്വാമി ബ്രഹ്മശ്രീ അഭയാനന്ദ തീർത്ഥ പാദർ ഭദ്രദീപം തെളിയിക്കും.ചടങ്ങിൽ സന്യാസി സഭ സംസ്ഥാന സെക്രട്ടറി സ്വാമി സത്  സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും.കേരള വെള്ളാള മഹാസഭ സംസ്ഥാന പ്രസിഡന്റ്  എൻ.മഹേശൻ മുഖ്യപ്രഭാഷണം നടത്തും.ക്ഷേത്ര ഭരണസമിതി ചെയർമാൻ വിഎസ് വിജയൻ അധ്യക്ഷത വഹിക്കും. എരുമേലിയിലെ  വിവിധ സന്നദ്ധ – സമുദായിക സംഘടന പ്രതിനിധികളെ ചടങ്ങിൽ ആദരിക്കും. തുടർന്ന്  ഭാഗവത മാഹാത്മ്യ പാരായണം.ഏപ്രിൽ 24 ന്‌
തിങ്കളാഴ്ച  വരാഹവതാരം, 25 ന്‌ ചൊവ്വാഴ്ച നരസിംഹാവതാരം, 26 ന്‌ ബുധനാഴ്ച ശ്രീകൃഷ്ണാവതാരം, ഉണ്ണിയൂട്ട് .27 ന്‌ വ്യാഴാഴ്ച ഗോവിന്ദാഭിഷേകം -വിദ്യാഗോപാല അർച്ചന,28 ന്‌ വെള്ളിയാഴ്ച രുഗ്മണി  സ്വയംവരം -സർവ്വൈശ്വര്യ പൂജ.
29 ന്‌ ശനിയാഴ്ച കുചേലഗിരി, 30 ന്‌ ഞായറാഴ്ച സ്വർഗ്ഗാരോഹണം .എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം.വിവിധ വഴിപാടുകൾ നടത്താനുള്ള സൗകര്യം ഉണ്ടാകുമെന്നും ക്ഷേത്രം കമ്മറ്റി സെക്രട്ടറി കെ കെ മുരളീധരൻ പിള്ള പറഞ്ഞു.  വഴിപാടുകൾക്കും മറ്റുമായി 9495286733 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...