എരുമേലി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു .

എരുമേലി സ്വദേശിയും കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജോലിക്കാരനുമായ വ്യക്തിക്കാണ് കോവിഡ് സ്വീകരിച്ചത്.ഇദ്ദേഹത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. എരുമേലിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് കൊവിഡ്
സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ചരള കണ്ടോണ്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. 14 ദിവസത്തെ കര്‍ശനമായ നിരീക്ഷണത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ഇവിടെത്തെ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത് . ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ന് ഈ മേഖലയില്‍ ഒരു കോവിഡ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത് . എന്നാല്‍ ഇതു സംബന്ധിച്ച് ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അധികൃതര്‍ വിവരം രഹസ്യമായി വെച്ചിരുന്നതായും പറയപ്പെടുന്നു. ഇത്    ആളുകള്‍ക്ക് സുരക്ഷ നടപടികള്‍ എടുക്കാന്‍  തടസ്സമാണ് വരുത്തിയിരിക്കുന്നത്.