എരുമേലി വലിയ തോട്ടില്‍ വെള്ളപ്പൊക്കം ;,ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ വെള്ളം കേറി.

എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ വെള്ളം കേറി. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിലാണ് എരുമേലി വലിയ തോട്ടില്‍ വെളളം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് അമ്പലത്തിന്റെ മുന്നില്‍ക്കൂടിയൊഴുകുന്ന
തോട്ടിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ദുരിതത്തിലായി. ക്ഷേത്രത്തിന് മുമ്പിലുള്ള പാലവും, ക്ഷേത്രമുറ്റവും വെള്ളത്തിലായി.