എരുമേലി ഗ്രാമ പഞ്ചായത്തില്‍ ചരളയില്‍ ഒരു കുടുബത്തില്‍ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് എരുമേലി – മുണ്ടക്കയം റോഡ് അടച്ചു.ചരള പള്ളി മുതല്‍ 200 മീറ്റര്‍ കണ്ടയ്ന്‍മെന്റ് സോണായി മാറ്റിയിട്ടുണ്ട്.ഇതേ തുടര്‍ന്ന് എരുമേലി മുണ്ടക്കയം പാതയില്‍ ഗതാഗതം വഴിതിരിച്ചു വിടുന്നു.
മുണ്ടക്കയത്തു നിന്നും എരുമേലി ഭാഗത്തേക്ക് വരുന്നവര്‍ കണ്ണിമല കൊരട്ടി റോഡിലുടെയും , തുമരം പറ ഇരുമ്പുന്നിക്കര നിവാസികള്‍ പ്രപ്പോസ് എം ഇ ഇ റോഡു വഴിയും യാത്ര നടത്തേണ്ടതാണ് . ഇതുവരെ എരുമേലിയില്‍ പത്ത് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് .