എരുമേലി ഗ്രാമ പഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് സഹകരണ / ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും.

വൃദ്ധസദനം, കാര്‍ഷിക വിജ്ഞാന കേന്ദ്രം, സോളാര്‍ യൂണിറ്റ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാര്‍ പത്രസമ്മേളനത്തി പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് സെക്രട്ടറി എം.എന്‍.വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാമോള്‍ സഹദേവന്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ.അബ്ദുള്‍ കരിം,പ്രകാശ് പള്ളിക്കൂടം, ആശ ജോയി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ ‘രാഷ്ടീയകക്ഷി പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ മുതലായവര്‍ സംസാരിക്കും.