എരുമേലി കൃഷി ഭവന്‍ അറിയിപ്പ്

എരുമേലി :കൃഷി ഭവന്റെ കീഴില്‍ വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗം എന്നിവ കൃഷി ചെയ്യുന്നവര്‍ക്ക് ആനുകൂല്യത്തിനു ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൃഷി വകുപ്പ് പദ്ധതികളായ പച്ചക്കറി വികസനം, ആര്‍. കെ വി വൈ പദ്ധതി കളിലായിട്ടാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
കുറഞ്ഞത് 10 സെന്റ് എങ്കിലും വഴുതന, വെണ്ട, പയര്‍, മുളക് പാവല്‍, തുടങ്ങിയ പച്ചക്കറി വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നവര്‍ക്ക് പച്ചക്കറി ക്കൃഷിക്ക് അപേക്ഷ നല്‍കാവുന്നതാണ്. 2020 -21 വര്‍ഷത്തെ കരം അടച്ച രസീത്, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികള്‍ അടക്കം അപേക്ഷ സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ കൃഷി ഭവനില്‍ സമര്‍പ്പിക്കാവുന്നതാണ്.